ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദു കോളേജിൽ 2025-2026 അദ്ധ്യയന വർഷത്തിൽ മലയാളം ,ഹിന്ദി ,ഫിലോസഫി , മാത്തമാറ്റിക്സ് ,സ്റ്റാറ്റിസ്റ്റിക്‌സ് , ഫിസിക്സ് , കെമിസ്ട്രി, സുവോളജി , ഫുഡ് സയൻസ് , കോമേഴ്‌സ് എന്നീ വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട് .പിഎച്.ഡി ,നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. കോട്ടയം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ കോളേജ് വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു ഏപ്രിൽ 29 –നകം nsshcchy@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്.
പ്രിൻസിപ്പാൾ